വിശ്വാസം അതല്ലേ എല്ലാം!!! തന്നിൽ അര്‍പ്പിച്ച വിശ്വാസം കാത്ത് രാഹുല്‍, അര്‍ദ്ധ ശതകം നേടി

ബംഗ്ലാദേശിനെതിരെയുള്ള ടി20 ലോകകപ്പ് മത്സരത്തിൽ ഫോമിലേക്ക് തിരികെ എത്തി കെഎൽ രാഹുല്‍. കെഎൽ രാഹുല്‍ അര്‍ദ്ധ ശതകം നേടി തിരികെ ഫോമിലേക്ക് എത്തിയത് ടീമിന് തുണയായി. 32 പന്തിൽ 50 റൺസാണ് താരം നേടിയത്. അര്‍ദ്ധ ശതകം തികച്ച ഉടനെ താരം പുറത്താകുകയായിരുന്നു.

രോഹിത്തിനെ തുടക്കത്തിലെ നഷ്ടമായ ശേഷം കോഹ്‍ലിയുമായി ചേര്‍ന്ന് 67 റൺസാണ് രാഹുല്‍ രണ്ടാം വിക്കറ്റിൽ നേടിയത്. ഷാക്കിബ് ആണ് രാഹുലിനെ പുറത്താക്കിയത്.