ലക്ഷ്യ സെന്നിന്നെ മറികടന്ന് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ശ്രീകാന്ത് കിഡംബി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസിലെ ഇന്ത്യൻ സെമി ഫൈനൽ വിജയിച്ച് കിഡംബി ഫൈനലിൽ. സെമി ഫൈനലിൽ സ്വന്തം നാട്ടുകാരനായ ലക്ഷ്യ സെന്നിനെ 17-21, 21-14, 21-17 എന്ന സ്‌കോറിന് തോൽപ്പിച്ച് ആണ് കിഡംബി ശ്രീകാന്ത് ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുത്. 28 കാരനായ മുൻ ലോക ഒന്നാം നമ്പർ താരം പുരുഷ സിംഗിൾസ് ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഇതോടെ മാറും.

1983ൽ പ്രകാശ് പദുക്കോണും 2019ൽ സായ് പ്രണീതും വേൾഡ് ചാമ്പ്യൻഷിപ്പ് സെമിയിൽ തോറ്റതായിരുന്നു ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരത്തിന്റെ ലോക ചാമ്പ്യൻഷിപ്പിലെ ഇതുവരെയുള്ള മികച്ച പ്രകടനം.