ഇന്ത്യൻ വനിതാ ലീഗ്, വിജയവുമായി ഗ്രൂപ്പ് പോരാട്ടം അവസാനിപ്പിച്ച് കിക്ക് സ്റ്റാർട്ട്

Newsroom

ഇന്ത്യൻ വനിതാ ലീഗിൽ വിജയത്തോടെ ടൂർണമെന്റ് അവസാനിപ്പിച്ചിരിക്കുകയാണ് കിക്ക് സ്റ്റാർട്ട് എഫ് സി. ബാംഗ്ലൂരിൽ നടക്കുന്ന ടൂർണമെന്റിലെ തങ്ങളുടെ അഞ്ചാം മത്സരത്തിൽ ബിബികെ എഫ് സിയെ ആണ് കിക്ക് സ്റ്റാർട്ട് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു കിക്ക് സ്റ്റാർട്ടിന്റെ വിജയം.

ഗോളുകളുമായി മോണ, കാവ്യ എന്നിവരാണ് ഇന്ന് കിക്ക് സ്റ്റാർട്ടിനു വേണ്ടി തിളങ്ങിയത്.അഞ്ചു മത്സരത്തിൽ മൂന്നു വിജയവുമായി 9 പോയന്റുമായി ഗ്രൂപ്പ് എയിൽ മൂന്നാമത് ഫിനിഷ് ചെയ്തിരിക്കുകയാണ് കിക്ക് സ്റ്റാർട്ട്. സേതു എഫ് സി, ക്രിപ്സ എന്നിവരാകും ഗ്രൂപ്പ് എയിൽ നിന്ന് സെമിയിലേക്ക് കടക്കുക.