ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ്, സൗരവ് ഗാംഗുലിയെ മറികടന്ന് വിരാട് കോഹ്‌ലി

- Advertisement -

ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്ത്. മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയാണ് വിരാട് കോഹ്‌ലി മറികടന്നത്. ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ വിരാട് കോഹ്‌ലി 51 റൺസ് നേടിയിരുന്നു.ഇന്നത്തെ പ്രകടനത്തോടെ വിരാട് കോഹ്‌ലി 87 മത്സരങ്ങളിൽ നിന്ന് 5123 റൺസ് എടുത്തിട്ടുണ്ട്. 148 മത്സരങ്ങളിൽ നിന്ന് 5104 റൺസായിരുന്നു സൗരവ് ഗാംഗുലിയുടെ സമ്പാദ്യം.

നിലവിൽ ഇന്ത്യൻ ക്യാപ്റ്റന്മാരിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം മഹേന്ദ്ര സിങ് ധോണിയാണ്. 200 മത്സരങ്ങളിൽ നിന്ന് 6641 റൺസാണ് ധോണിയുടെ സമ്പാദ്യം. 174 മത്സരങ്ങളിൽ നിന്ന് 5239 റൺസ് നേടിയ മുഹമ്മദ് അസ്ഹറുദ്ധീൻ ആണ് വിരാട് കോഹ്‌ലിക്ക് മുൻപിൽ രണ്ടാം സ്ഥാനത്തുള്ളത്. നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത ക്യാപ്റ്റന്മാരുടെ പട്ടികയിൽ വിരാട് കോഹ്‌ലി ഏഴാം സ്ഥാനത്താണ്. 230 മത്സരങ്ങളിൽ നിന്ന് 8497 റൺസ് എടുത്ത റിക്കി പോണ്ടിങ് ആണ് ഏറ്റവും കൂടുതൽ റൺസ് എടുത്ത ക്യാപ്റ്റൻ.

Advertisement