ഹാരി കെയ്ൻ മെയ് ആവാതെ കളത്തിൽ ഇറങ്ങില്ല എന്ന് മൗറീനോ

- Advertisement -

ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ ഈ സീസൺ അവസാനം വരെ കളത്തിൽ ഇറങ്ങില്ല എന്ന് സ്പർസ് പരിശീലകൻ ജോസെ മൗറീനോ വ്യക്തമാക്കി. ഇതോടെ താരം സീസൺ അവസാനം നടക്കുന്ന യൂറോ കപ്പിൽ ഇംഗ്ലണ്ടിനായി കളിക്കുമോ എന്നത് സംശയമായിരിക്കുകയാണ്. കഴിഞ്ഞ മാസം പ്രീമിയർ ലീഗിൽ സൗതാമ്പ്ടണെതിരായ മത്സരത്തിൽ ആയിരുന്നു ഹരി കെയ്ന് പരിക്കേറ്റത്.

ആദ്യം ചെറിയ പരിക്കാണ് എന്നാണ് തോന്നിപ്പിച്ചത് എങ്കിലും പിന്നീട് താരത്തിന് സീസൺ തന്നെ നഷ്ടമായേക്കും എന്ന് ക്ലബ് ആശങ്ക അറിയിച്ചിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് സ്വപ്നങ്ങളെയും കെയ്നിന്റെ പരിക്ക് ബാധിക്കും എന്നാണ് മൗറീനോയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിന്റെ മറ്റൊരു സ്ട്രൈക്കർ ആയ റാഷ്ഫോർഡും ദീർഘകാലം പരിക്കേറ്റ് പുറത്തിരിക്കേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഗോളടിച്ചു കൂട്ടിയ താരമായിരുന്നു കെയ്ൻ.

Advertisement