കേരള ഫുട്ബോൾ അസോസിയേഷന് അങ്ങനെ നീണ്ട കാലത്തിനു ശേഷം പുതിയ പ്രസിഡന്റിനെ ലഭിച്ചു. ഇടുക്കി സ്വദേശി ടോം ജോസ് ആകും ഇനി കേരള ഫുട്ബോൾ തലപ്പത്ത് ഉണ്ടാവുക. രണ്ട് ദശകത്തോളം കേരള ഫുട്ബോളിന്റെ പ്രസിഡന്റായിരുന്ന കെ.എം.ഐ മേതർ ഇത്തവണ മത്സരത്തിനുണ്ടായിരുന്നില്ല. പ്രമുഖ രാഷ്ട്രീയ നേതാവായ പ്രദീപ് കുമാറിനെ പരാജയപ്പെടുത്തി ആണ് ടോം ജോസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. ടോം ജോസ് 29 വോട്ടുകൾ നേടിയപ്പോൾ പ്രദീപ് കുമാറിന് 11 വോട്ട് മാത്രമേ ലഭിച്ചുള്ളൂ.
നിയമാവലി അനുസരിച്ച് 70ൽ അധികം പ്രായമുള്ളവർക്ക് മത്സരിക്കാൻ സാധിക്കാത്തതിനാൽ മേതറിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എങ്കിലും കെഎഫ്എയുടെ ഓണററി പ്രസിഡന്റായി മേതർ പുതിയ കമ്മിറ്റിയിൽ ഉണ്ടാകും.
പുതിയ ഭാരവാഹികൾ;
പ്രസിഡന്റ്; ടോം ജോസ് (ഇടുക്കി)
വൈസ് പ്രസിഡന്റുമാർ;
കെപി സണ്ണി (തൃശ്ശൂർ)
ഗോപാലകൃഷ്ണൻ (കൊല്ലം)
രഞ്ജി കെ ജേക്കബ് (പത്തനംതിട്ട)
പി പൗലോസ് (എറണാകുളം)
അബ്ദുൾ കരീം (മലപ്പുറം)
മോഹനൻ എം വി (കണ്ണൂർ)
ജോയന്റ് സെക്രട്ടറി;
അച്ചു എസ് (കോട്ടയം)
മുഹമ്മദ് റഫീക്ക് (കാസർഗോഡ്)
ട്രഷറർ;
എം ശിവകുമാർ (പാലക്കാട്)