മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ ഓപ്പ്വെച്ച് സൂപ്പർ താരം കെവിൻ ഡി ബ്രൂയ്നെ. പുതിയ കരാർ പ്രകാരം താരം 2025 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും. നേരത്തെ 2023 വരെയായിരുന്നു കെവിൻ ഡി ബ്രൂയ്നെക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ ഉണ്ടായിരുന്നത്.
2015ൽ വോൾവ്സ്ബർഗിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ ഡി ബ്രൂയ്നെ അവർക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ സീസണിൽ 7 ഗോളുകളും 16 അസിസ്റ്റുകളുമായി ഡി ബ്രൂയ്നെ മികച്ച ഫോമിലാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 7 കിരീടങ്ങളും കെവിൻ ഡി ബ്രൂയ്നെ നേടികൊടുത്തിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിക്ക് തനിക്ക് സ്വന്തം വീട് പോലെയാണെന്നും കരാർ നീട്ടിയതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും താരം പറഞ്ഞു. നിലവിൽ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫുട്ബാൾ ആണ് താൻ കളിച്ചുകൊണ്ടിരിക്കുന്നതെന്നും കരാർ നീട്ടാനുള്ള തീരുമാനം വളരെ എളുപ്പത്തിൽ എടുക്കാൻ പറ്റിയെന്നും ഡി ബ്രൂയ്നെ പറഞ്ഞു.