കേരള വനിതാ ലീഗ്; കേരള യുണൈറ്റഡിന് ആറ് ഗോൾ വിജയം

Newsroom

Img 20220812 215043

കേരള വനിതാ ലീഗിൽ കേരള യുണൈറ്റഡിന് ആദ്യ വിജയം. ഇന്ന് അവരുടെ രണ്ടാം മത്സരത്തിൽ കടത്തനാട് രാജയെ നേരിട്ട കേരള യുണൈറ്റഡ് എതിരില്ലാത്ത ആറ് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബേബി ലാൽ ചന്ദമി കേരള യുണൈറ്റഡിനായി നാലു ഗോളുകളുമായി തിളങ്ങി.

16, 52, 55, 57 മിനുട്ടുകളിൽ ആയിരുന്നു ബേബിയുടെ ഗോളുകൾ. അനീന പിയും ഇന്ന് തിളങ്ങി. അനീന ഇരട്ട ഗോളുകൾ ആണ് നേടിയത്. 72, 93 മിനുട്ടുകളിൽ ആയിരുന്നു അനീനയുടെ ഗോളുകൾ.

കേരള വനിതാ ലീഗിൽ നാളെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഡോൺ ബോസ്കോയും എമിറേറ്റ്സും തമ്മിൽ ഏറ്റുമുട്ടും. നാളെ വൈകിട്ട് 4 മണിക്ക് ആകും മത്സരം.

Story Highlight: Kerala United gets their first taste of victory in Kerala Women’s League