ക്രിക്കറ്റ് ഓസ്ട്രേലിയ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് മെൽ ജോൺസ്

Sports Correspondent

Meljones
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഡയറക്ടര്‍ സ്ഥാനം മെൽ ജോൺസ് ഒഴിഞ്ഞു. 2019 ഡിസംബറിലാണ് ജോൺസ് ഈ പദവി ഏറ്റെടുക്കുന്നത്. ഓസ്ട്രേലിയയിലെയും വിദേശത്തെയും തന്റെ മീഡിയ കമ്മിറ്റ്മെന്റുകള്‍ കാരണം ആണ് ഈ തീരുമാനം എന്ന് മെൽ ജോൺസ് വ്യക്തമാക്കി.

മൂന്ന് വര്‍ഷത്തോളം ക്രിക്കറ്റ് ഓസ്ട്രേലിയ ബോര്‍ഡിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് വളരെ വലിയ കാര്യമായി ആണ് താന്‍ കാണുന്നതെന്നും മെൽ ജോൺസ് പറഞ്ഞു.

1997ൽ ഓസ്ട്രേലിയയ്ക്കായി അരങ്ങേറ്റം കുറിച്ച ജോൺസ് 61 ഏകദിനത്തിൽ നിന്നായി 1028 റൺസാണ് നേടിയിട്ടുള്ളത്. 1997, 2005 വര്‍ഷങ്ങളിൽ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലയിന്‍ സംഘത്തിന്റെ ഭാഗമായിരുന്നു താരം. ഓസ്ട്രേലിയയെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും താരം പ്രതിനിധീകരിച്ചിട്ടുണ്ട്.

 

Story Highlights: Mel Jones steps down as Cricket Australia Director