സെമി ലക്ഷ്യമാക്കി കേരളം സര്‍വീസസ്സിനെതിരെ

Sports Correspondent

വിജയ് ഹസാരെ ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാളെ കേരളവും സര്‍വീസസ്സും ഏറ്റുമുട്ടും. എലൈറ്റ് ഗ്രൂപ്പ് ഡിയിൽ നിന്ന് മഹാരാഷ്ട്രയെ അട്ടിമറിച്ചെത്തിയ കേരളം ഇതുവരെ ഒരു മത്സരത്തിൽ മാത്രമാണ് പരാജയം ഏറ്റുവാങ്ങിയത്.

ബാറ്റിംഗും ബൗളിംഗും മികവ് പുലര്‍ത്തിയ കേരളത്തിനായി ഓരോ മത്സരങ്ങളിലും ഓരോ വിജയ ശില്പികളാണ് ഉണ്ടായിട്ടുള്ളത്. സിജോമോന്‍ ജോസഫ്, വിനൂപ് മനോഹരന്‍, സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മൽ, നിധീഷ് എംഡി എന്നിവരെല്ലാം നിര്‍ണ്ണായക പ്രകടനങ്ങളാണ് ടീമിനായി നേടിയിട്ടുള്ളത്.

Kerala

സമാനമായ രീതിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ മാത്രമാണ് സര്‍വീസസ്സ് പരാജയം ഏറ്റുവാങ്ങിയത്. അത് പഞ്ചാബുമായുള്ള മത്സരത്തിലായിരുന്നു. ഗോവയ്ക്കെതിരെ 1 വിക്കറ്റ് വിജയവുമായി കടന്ന് കൂടിയ ടീമിന്റെ തുടക്കം റെയിൽവേസുമായി അഞ്ച് റൺസ് വിജയവുമായി ആയിരുന്നു.