രഞ്ജി ട്രോഫിയിൽ ആന്ധ്രാപ്രദേശിനെതിരെ സമനില കൊണ്ട് തൃപ്തിപ്പെട്ട് കേരളം. അവസാന ദിവസം ആന്ധ്രാപ്രദേശിനെ ഓളൗട്ട് ആക്കാൻ കേരളത്തിനായില്ല. 189/9 എന്ന നിലയിലാണ് ആന്ധ്രാപ്രദേശ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ഒരു വിക്കറ്റ് കൂടെ വീഴ്ത്തിയിരുന്നു എങ്കിൽ കേരളത്തിന് ഇന്നിംഗ്സ് വിജയം സ്വന്തമാക്കാൻ ആകുമായിരുന്നു. കേരളം ആദ്യ ഇന്നിങ്സ് ലീഡ് നേടിയത് കൊണ്ട് ആ പോയിന്റ് കേരളത്തിന് ലഭിക്കും.
കേരളത്തിനായി ബേസിൽ എൻ പി, ബേസിൽ തമ്പി എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രൻ 2 വിക്കറ്റും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. ആന്ധ്രപ്രദേശ് 9 വിക്കറ്റ് പോയ ശേഷം 6 ഓവറുകളോളം പിടിച്ചു നിന്നു.
ഇന്നലെ ആദ്യ ഇന്നിങ്സിൽ കേരളം കൂറ്റൻ സ്കോർ നേടിയിരുന്നു. സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ച്വറിയുടെ മികവിൽ കേരളം 514/7 എന്ന സ്കോർ എടുത്താണ് ഡിക്ലയർ ചെയ്തത്. 242 റൺസിന്റെ ലീഡ് ആണ് കേരളം ആദ്യ ഇന്നിങ്സിൽ നേടിയത്.
അവസാന ദിവസം 9 വിക്കറ്റ് കടെ വീഴ്ത്തി തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കാൻ ആകും കേരളം ശ്രമിക്കുക. 184 റൺസുമായ് അക്ഷയ് ചന്ദ്രൻ കേരളത്തിന്റെ ടോപ് സ്കോറർ ആയി. താരത്തിന്റെ ഈ രഞ്ജി സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്. 20 ബൗണ്ടറികൾ താരം അടിച്ചു.
സച്ചിൻ ബേബി 219 പന്തിൽ നിന്ന് 113 റൺസ് എടുത്ത് കേരള ഇന്നിംഗ്സിന് കരുത്ത് പകർന്നു. 15 ഫോർ താരം അടിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സച്ചിൻ ബേബി സെഞ്ച്വറി നേടുന്നത്. കേരളത്തിനായി നേരത്തെ രോഹൻ എസ് കുന്നുമ്മൽ 61 റൺസും കൃഷ്ണ പ്രസാദ് 43 റൺസും എടുത്തിരുന്നു. അവസാനം 58 റൺസ് എടുത്ത് സൽമാൻ നിസാർ, 40 റൺസ് എടുത്ത് മുഹമ്മദ് അസറുദ്ദീൻ എന്നിവരും നല്ല സംഭാവന നൽകി.