ISL പോയിന്റ് പട്ടികയിൽ പിന്നിൽ നിൽക്കുന്ന രണ്ടു ടീമുകളുടെ പോരാട്ടം, കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഡൽഹി ഡൈനാമോസിനെ നേരിടുമ്പോൾ ഇരു ടീമുകൾക്കും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല. ഒന്നും നഷ്ടപെടാത്തവരുടെ പോരാട്ടത്തിൽ മികച്ച ആക്രമണ ഫുട്ബാൾ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ISLൽ ഇതുവരെ ഒരു വിജയം മാത്രമാണ് ഇരു ടീമുകളും നേടിയിട്ടുള്ളത്. ആദ്യ മത്സരത്തിൽ കൊൽക്കത്തയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് പിന്നീട് 7 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും 5 മത്സരങ്ങൾ തോൽക്കുകയും ചെയ്തു. വെറും 10 പോയിന്റാണ് 13 മത്സരങ്ങളിൽ നിന്നായി ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. സക്കീർ എംപിയുടെ സസ്‌പെൻഷൻ ഒഴിച്ച് നിർത്തിയാൽ പരിക്കുകൾ ഒന്നും കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ഇല്ല.
27 വയസുള്ള മെക്സിക്കൻ മിഡ്ഫീൽഡർ ഡെവിലയെ ഡൽഹി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രീതം കോട്ടൽ ഡൽഹി വിട്ടു കൊൽക്കത്തയിലേക്ക് ചേക്കേറിയതും ടീമിന് തിരിച്ചടിയാവും.
മുൻപ് ഇരു ടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോൾ 4 വിജയവുമായി ബ്ലാസ്റ്റേഴ്‌സ് മുന്നിലാണ്. ഡൽഹി 3 ജയം നേടിയപ്പോൾ 4 എണ്ണം സമനിലയിൽ കലാശിച്ചു.
സാധ്യത ടീം:
Kerala Blasters: Dheeraj Singh, Cyril Kali, Sandesh Jhinga, Nemanja Lakic-Pesic, Lalruatthara, Sahal Abdul Samad, Nikola Krcmarevic, Prasanth K, Seiminlen Doungel, Slavisa Stojanovic, Matej Poplatnik
Delhi Dynamos : Albino Gomes, Narayan Das, Gianni Zuiverloon, Marti Crespi, Mohammed Dhot, Nandhakumar Sekar, Ulises Davila, Marcos Tebar, Lallianzuala Chhangte, Rene Mihelic, Daniel Lalhlimpuia