സ്പാനിഷ് താരം അർക്വസ് കേരള ബ്ലാസ്റ്റേഴ്സിൽ

- Advertisement -

സ്പാനിഷ് മിഡ്ഫീൽഡർ മാരിയോ അർക്വസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇതോടെ ഏറെ കാലമായി ഒരു സ്പാനിഷ് താരത്തെ സ്വന്തമാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആരധകരുടെ മുറവിളിക്ക് പരിഹാരമായിരിക്കുകയാണ്. മാരിയോ അർക്വസിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ കാര്യം ഫാൻപോർട്ട് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നാണ് താരത്തിന്റെ സൈനിങ്‌ ഔദ്യോഗികമായത്.

കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ജംഷഡ്‌പൂർ എഫ്.സിയുടെ താരമായിരുന്ന മാരിയോ അർക്വസ് അവർക്ക് വേണ്ടി 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും രണ്ടു അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട് . സ്പാനിഷ് താരമായ അർക്വസ്‌ വിയ്യാറയൽ അക്കാദമിയിലൂടെയാണ് ഫുട്ബോൾ രംഗത്തെത്തിയത്. സ്പെയിനിൽ 7 വർഷം കളിച്ചതിനു ശേഷമാണു അർക്വസ് കഴിഞ്ഞ സീസണിൽ ജംഷഡ്‌പൂരിൽ എത്തിയത്.

ഈ സീസണിൽ എൽകോ ഷറ്റോറിയെ പരിശീലകനായി നിയമിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെയും ടീമിൽ എടുത്തിരുന്നു. ദുരന്തമായി മാറിയ കഴിഞ്ഞ സീസണിൽ കാണികൾ കൈവിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ശക്തമായി തിരിച്ചുവരുമെന്നാണ് പുതിയ സൈനിംഗുകൾ സൂചിപ്പിക്കുന്നത്.

Advertisement