എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ബെൻഫിക ജയിക്കുന്നു

എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാനുള്ള യൂറോപ്യൻ ക്ലബുകളുടെ പോരാട്ടത്തിൽ ബെൻഫിക വിജയിക്കുന്നു. വോൾവ്സിനെയും എ സി മിലാനെയും മറികടന്നു കൊണ്ട് ബെൻഫിക എൻസോയെ സ്വന്തമാക്കുക ആണെന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ബെൻഫികയും റിവർ പ്ലേറ്റുമായി കരാർ ധാരണയിൽ എത്തി കഴിഞ്ഞു. 18 മില്യൺ ബെൻഫിക റിവർപ്ലേറ്റിന് നൽകും. അഞ്ചു വർഷത്തെ കരാറും ബെൻഫിക താരത്തിന് നൽകും.

എന്നാൽ ബെൻഫികയുടെ ഓഫർ താരം ഇതുവരെ സ്വീകരിച്ചിട്ടില്ല. അതും കൂടെ നേരെ ആയാൽ മാത്രമേ ട്രാൻസ്ഫർ അന്തിമം ആവുകയുള്ളൂ. 21കാരനായ എൻസോ ഫെർണാണ്ടസ് അർജന്റീന വലിയ പ്രതീക്ഷയോടെ നോക്കി കാണുന്ന താരമാണ്.