കേരള ബ്ലാസ്റ്റേഴ്സ് നാളെ കേരളത്തിൽ മടങ്ങിയെത്തും

Img 20220907 220816

കേരള ബ്ലാസ്റ്റേഴ്സ് നാളെ കേരളത്തിലേക്ക് തിരികെയെത്തും. അവസാന മൂന്ന് ആഴ്ചകളായി കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ പരിശീലനം നടത്തുക ആയിരുന്നു. നാളെ പ്രീസീസൺ ടൂർ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എത്തും. ഇനിയുള്ള പരിശീലനങ്ങൾ കൊച്ചിയിൽ ആകും. .

കേരള ബ്ലാസ്റ്റേഴ്സ്

ഫിഫ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ വിലക്കിയതിനാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ഉദ്ദേശിച്ച പോലെ ആയിരുന്നില്ല നടന്ന. മൂന്ന് മികച്ച പ്രീസീസൺ മത്സരങ്ങൾ കളിക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആകെ ഒരു സൗഹൃദ മത്സരം ആണ് യു എ ഇയിൽ കളിച്ചത്. ആ മത്സരത്തിൽ വലിയ സ്കോറിന് ബ്ലാസ്റ്റേഴ്സ് അൽ ജസീറ അൽ ഹമ്രയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

കൊച്ചിയിൽ എത്തിയ ശേഷം ഇവിടെയുള്ള ക്ലബുകളുമായി കേരള ബ്ലാസ്റ്റേഴ്സ് സന്നാഹ മത്സരങ്ങൾ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. ഇനി ഒരു മാസത്തിൽ താഴെ മാത്രമെ പുതിയ ഐ എസ് എൽ സീസൺ തുടങ്ങാൻ ഉള്ളൂ.