കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ പ്രതിസന്ധിയിൽ
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീസീസൺ ടൂറിലെ ആദ്യ മത്സരം റദ്ദായി. ഫിഫ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ റദ്ദാക്കിയത് ആണ് ആദ്യ പ്രീസീസൺ മത്സരം റദ്ദാകാൻ കാരണം. ഓഗസ്റ്റ് 20ന് അൽ നാസറിന് എതിരെ ആയിരുന്നു സൗഹൃദ മത്സരം നടക്കേണ്ടിയിരുന്നത്. ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് യു എ ഇയിലേക്ക് തിരിച്ചിരുന്നു.
ഫിഫയുടെ വിലക്ക് ഉള്ളത് കൊണ്ട് ആണ് കേരള ബ്ലാസ്റ്റേഴ്സിന് വിദേശ ക്ലബുകളുമായി സൗഹൃദ മത്സരം കളിക്കാൻ ആകാത്തത്. ഫിഫ എല്ലാ ഫുട്ബോൾ അസോസിയേഷനും ഇന്ത്യയുമായി സഹകരിക്കരുത് എന്ന് സന്ദേശം അയച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഒരു ക്ലബുമായി സൗഹൃദ മത്സരം കളിക്കാൻ മറ്റു ക്ലബുകൾക്ക് ആകില്ല.
സൗഹൃദ മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന വരെ ആരംഭിച്ചിരുന്ന ബ്ലാസ്റ്റേഴ്സിന് ഇത് വലിയ തിരിച്ചടിയാണ്. ഇനി വിലക്ക് മാറാതെ രക്ഷയില്ല എന്ന അവസ്ഥയിലാണ് ഇന്ത്യൻ ഫുട്ബോൾ. അടുത്ത ദിവസങ്ങളിൽ വിലക്ക് നീങ്ങിയില്ല എങ്കിൽ ബാക്കി രണ്ട് സൗഹൃദ മത്സരങ്ങൾ കൂടെ റദ്ദാകും.
അൽനാസർ കൂടാതെ ദിബ എഫ് സി, ഹത്ത സ്പോർട്സ് ക്ലബ് എന്നി ക്ലബുകളെയും ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത് ഉണ്ട്. 2022 ഓഗസ്റ്റ് ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്‌സിയെയും ഓഗസ്റ്റ് 28ന് ൽ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും ആണ് അവസാന രണ്ട് പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടേണ്ടത്.
Story Highlight: Kerala Blasters first friendly got cancelled