യു എ ഇയിൽ പ്രീസീസൺ പര്യടനത്തിൽ ഉള്ള കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തിൽ സമനില. ഇന്ന് ശബാബ് അൽ അഹ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദിബ അൽ ഫുജൈറ എഫ് സിയെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. മത്സരം ഗോൾ രഹിർഹ സമനിലയിൽ ആണ് അവസാനിച്ചത്. മത്സരത്തിൽ ഗോൾ ഒന്നും പിറന്നില്ല എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഗ്യാലറിയിൽ ആരവങ്ങൾ ഉയർത്തി മത്സരം ആവേശകരമാക്കി.
യുവനിരയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങിയത്. പുതിയ സൈനിംഗ് ആയ ഓഗ്ബെചെ, സിഡോഞ്ച എന്നിവർക്കൊപ്പം ഒരു പറ്റം യുവ താരങ്ങളെ ആണ് ഈൽകോ ഷറ്റോരി ഇന്ന് ഇറക്കിയത്. മലയാളി താരങ്ങളായ ഹക്കു, രെഹ്നേഷ്, പ്രശാന്ത് എന്നിവരും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഇനി സെപ്റ്റംബർ 12ന് അജ്മാൻ സ്പോർട്സ് ക്ലബിനെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.
ഇന്നത്തെ ലൈനപ്പ്;
രെഹ്നേഷ്, റാകിപ്, ജൈറോ, ഹക്കു, ജെസെൽ, ജീക്സൺ, പ്രശാന്ത്, സിഡോ, നർസാരി, സാമുവൽ, ഒഗ്ബെചെ













