വിജയ വഴിയിൽ എത്തണം, കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് ഇന്ന് ആദ്യ എവേ മത്സരം

Blasters

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം. ഭുവനേശ്വറിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ് സിയെ ആകും നേരിടുക. കഴിഞ്ഞ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനോട് ഏറ്റ വലിയ പരാജയം മറക്കുക ആകും ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. 5-2 എന്ന സ്കോറിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എ ടി കെയോട് പരാജയപ്പെട്ടത്. അതിനു മുമ്പത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു.

2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 3 പോയിന്റ് ആണുള്ളത്. ഒഡീഷക്കും 3 പോയിന്റ് ആണുള്ളത്. ഒഡീഷയും ബ്ലാസ്റ്റേഴ്സിനെ പോലെ ഒരു പരാജയം കഴിഞ്ഞാണ് വരുന്നത്. അവർ അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് പരാജയപ്പെട്ടിരുന്നു.

Picsart 22 10 08 13 56 26 393

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആർക്കും പരിക്കില്ല എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. ഇന്ന് ആദ്യ ഇലവനിൽ ചില മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്താൻ സാധ്യത ഉണ്ട്.വിക്ടർ മോംഗിൽ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ഹോട് സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം.