കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി വിട്ട് സ്റ്റാലിൻ മുംബൈ സിറ്റി ജേഴ്സിയിൽ

Img 20220714 163946

യുവതാരം സഞ്ജീവ് സ്റ്റാലിൻ മുംബൈ സിറ്റിയിൽ എത്തി. സഞ്ജീവ് സ്റ്റാലിന്റെ സൈനിംഗ് മുംബൈ സിറ്റി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്റ്റാലിനെ വിൽക്കാൻ കരാർ ധാരണ ആയെന്ന് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു. 21കാരനായ താരത്തെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ട്രാൻസ്ഫർ തുക നൽകിയാണ് മുംബൈ സിറ്റി സ്വന്തമാക്കുന്നത്. സ്റ്റാലിൻ മൂന്ന് വർഷത്തെ കരാർ മുംബൈ സിറ്റിയിൽ ഒപ്പുവെച്ചു.

കഴിഞ്ഞ സീസണിൽ ആയിരുന്നു സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. സ്റ്റാലിൻ എട്ടു മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ കളിച്ചിരുന്നു. പോർച്ചുഗീസ് ക്ലബായ സി ഡി ഏവ്സിൽ നിന്നായിരുന്നു സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

ഇന്ത്യൻ യുവ ടീമുകൾക്കായി കളിച്ചിട്ടുള്ള താരമണ് സ്റ്റാലിൻ. ഇന്ത്യക്ക് വേണ്ടി അണ്ടർ 17 ലോകകപ്പിലും കളിച്ചിരുന്നു. ചണ്ഡിഗഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. മുമ്പ് രണ്ടു സീസണുകളിലും ഇന്ത്യൻ ആരോസിൽ കളിച്ചിട്ടുമുണ്ട്.