ഇന്ത്യക്ക് ടോസ്, കോഹ്ലി ആദ്യ ഇലവനിൽ തിരികെയെത്തി

Newsroom

20220714 171949

ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ടോസ്. ടോസ് നേടിയ രോഹിത് ശർമ്മ ഇന്നും ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിൽ വലിയ വിജയം നേടാൻ ഇന്ത്യക്ക് ആയിരുന്നു. പരിക്ക് മാറിയ വിരാട് കോഹ്ലി ടീമിൽ തിരികെയെത്തി. ശ്രേയസ് അയ്യറിന് പകരം ആണ് കോഹ്ലി ടീമിൽ എത്തുന്നത്. വേറെ മാറ്റങ്ങൾ ഒന്നും ഇന്ത്യൻ ടീമിൽ ഇല്ല.

India XI: R Sharma(c), S Dhawan, Virat Kohli, S Yadav, R Pant (Wk), H Pandya, R Jadeja, M Shami, J Bumrah, P Krishna, Y Chahal.

England XI: J Roy, J Bairstow, J Root, B Stokes, J Buttler (c/wk), L Livingstone, M Ali, C Overton, D Willey, B Carse, R Topley.