“ഇത് തുടക്കം മാത്രം, കേരള ബ്ലാസ്റ്റേഴ്സിൽ അടുത്ത സീസണിൽ ഇതിന്റെ തുടർച്ച കാണാം”

Ivan

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങൾ ഒരു തുടക്കം മാത്രമായാണ് താൻ കണക്കാക്കുന്നത് ഇവാൻ വുകമാനോവിച്. ഇന്നലെ ചെന്നൈയിനെ പരാജയപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കോച്ച്.
20220227 015737

“ഇപ്പോൾ, കുറച്ച് മാസങ്ങൾ ഒരുമിച്ച് കളിച്ചപ്പോൾ ൽകളിക്കാർ പരസ്പരം അറിഞ്ഞു വരികയാണ്, അവർ ലീഗുമായി പൊരുത്തപ്പെടുന്നു, അവർ നല്ല താളത്തിലായി, ഞങ്ങൾ ഇത് ഒരു തുടക്കമായാൺ കണാക്കാക്കുന്നത്. ഇത് ആരംഭം മാത്രം” കോച്ച് പറഞ്ഞു.

“ഇവരെല്ലാം ഒരുമിച്ച് കളിക്കളത്തിൽ കളിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നും. ഇത് എന്നെ സന്തോഷിപ്പിക്കുന്നു, കാരണം അതാണ് ഫുട്ബോൾ. ഇത്തരത്തിലുള്ള കാര്യങ്ങൾ അടുത്ത സീസണിലും തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു.