ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 199 രൂപ മുതൽ 1250 വരെയുള്ള ടിക്കറ്റുകളുടെ വിൽപ്പനയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. സൗത്ത് ഗാലറിയിലും നോർത്ത് ഗാലറിയിലുമാണ് 199 രൂപയുടെ ടിക്കറ്റുകൾ. ബ്ലോക്ക് ബിയിലും ബ്ലോക്ക് ഡിയിലും 349 രൂപയുടെ ടിക്കറ്റുകൾ ആണ് വേണ്ടത്.
വി.ഐ.പി ടിക്കറ്റുകൾക്ക് 1250 രൂപയാണ് വിലയിട്ടിരിക്കുന്നത്. വെസ്റ്റ് ഗാലറിയിലും ഈസ്റ്റ് ഗാലറിയിലും 249 രൂപയാണ് ടിക്കറ്റ് തുക. ഇതിനെല്ലാം പുറമെ 449 രൂപയുടെ ടിക്കറ്റുകളും ലഭ്യമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെ പ്രഖ്യാപിച്ച 6 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളാണ് ഇപ്പോൾ വില്പനക്ക് വെച്ചിരിക്കുന്നത്.
ഒക്ടോബർ അഞ്ചിന് നടക്കുന്ന മുംബൈ സിറ്റിക്കെതിരായ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. ഒക്ടോബർ 20ന് ഡെൽഹി ഡൈനാമോസ്, നവംബർ 5ന് ബെംഗളൂരു എഫ് സി, നവംബർ 11ന് എഫ് സി ഗോവ, ഡിസംബർ 4ന് ജംഷദ്പൂർ, ഡിസംബർ 7ന് പൂനെ സിറ്റി എന്നീ ടീമുകളെയും കേരളം കലൂർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യും. ഈ ആറ് മത്സരങ്ങൾക്കുള്ള ടിക്കറ്റാണ് ഇപ്പോൾ വിൽപ്പ അരംഭിച്ചിരിക്കുന്നത്.
ടിക്കറ്റുകൾ പേ ടിയെം വഴിയും, insider.in വെബ്സൈറ്റ് വഴിയും വാങ്ങാം.
This ISL season, #KeralaBlasters honours and celebrates the unsung heroes who showed exceptional courage during the recent floods.
Enjoy special early bird offers from 14th to 24th Sep.#TeamUp4Kerala
Tickets:
Insider – https://t.co/NJRbr90TgK
PayTM – https://t.co/kQmTvu7Hv9 pic.twitter.com/snE4Lik9P3— Kerala Blasters FC (@KeralaBlasters) September 14, 2018