റവാണ്ടയിൽ നിന്ന് ആദ്യമായി ഒരു താരം ഇന്ത്യൻ ലീഗിൽ

- Advertisement -

മിനേർവ പഞ്ചാബ് യുവ ഡിഫൻഡർ എൻസാബിമാനയെ സൈൻ ചെയ്തു. 21കാരനായ താരം ആഫ്രിക്കൻ രാജ്യമായ റവാണ്ടയിൽ നിന്നാണ് മിനേർവയിൽ എത്തുന്നത്. ആദ്യമായാണ് ഒരു റവാണ്ടൻ താരം ഇന്ത്യൻ ലീഗിൽ കളിക്കുന്നത്. റവാണ്ടൻ ക്ലബായ എ പി ആർ എഫ് സിക്കായായിരുന്നു താരം കഴിഞ്ഞ സീസൺ കളിച്ചത്. റവാണ്ടൻ ലീഗി കിരീടവും കഴിഞ്ഞ‌ സീസണിൽ സ്വന്തമാക്കിയിരുന്നു.

ഡിഫൻഡർ ആണെങ്കിലും കഴിഞ്ഞ സീസണിൽ 8 ഗോളുകൾ താരം നേടിയിരുന്നു. ഡിഫൻസീവ് മിഡായും കളിക്കാൻ കഴിവുണ്ട് എൻസാബിമാനയ്ക്ക്‌. മിനേർവയിൽ കൂടുതൽ മത്സര പരിചയമാണ് തന്റെ ലക്ഷ്യമെന്ന് താരം പറഞ്ഞു‌. ഐ ലീഗും ഒപ്പം എ എഫ് സി ചാമ്പ്യൻസ് ലീഗും തനിക്ക് കഴിവ് തെളിയിക്കാനുള്ള വേദിയാക്കി മാറ്റുമെന്നും താരം പറഞ്ഞു.

Advertisement