“പുതിയ താരങ്ങൾക്ക് ടീമുമായി ഇണങ്ങാൻ സമയം വേണം” – ഇവാൻ

Newsroom

Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരങ്ങൾ ദിമിത്രിയോസും ജിയാനോ അപോസ്തൊലിസും ടീമുമായി ഇണങ്ങാൻ ഇനിയും സമയം വേണ്ടി വരും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. അഡ്രിയാൻ ലൂണയും ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഫോർവേഡ്സും ആയുള്ള കണക്ഷനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഇവാൻ. ഇവർ പുതിയ ടീമിനൊപ്പം പരിശീലനം ആരംഭിച്ച് രണ്ട് മാസമെ ആകുന്നുള്ളൂ‌. എന്ന് ഇവാൻ ഓർമ്മിപ്പിച്ചു.

Picsart 22 10 16 20ഇവാൻ 09 18 858

പുതിയ സഹതാരങ്ങളുമായി ഇണങ്ങാനും പുതിയ ടാക്ടിക്സുമായി പൊരുത്തപ്പെടാനും സമയം വേണ്ടി വരുന്നത് സ്വാഭാവികം ആണെന്ന് ഇവാൻ പറഞ്ഞു. പുതിയ താരങ്ങൾ ഈ ടീമിനൊപ്പം കളിക്കുന്നതിൽ ആനന്ദം കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. ടീം സ്പിരിറ്റും മെച്ചപ്പെടുകയാണ്. പുതിയ താരങ്ങളിൽ എല്ലാം താനും ക്ലബും സന്തോഷവാന്മാരാണെന്നും ഇവാൻ പറഞ്ഞു