“മതിൽ ആകേണ്ട, പാകിസ്താനെതിരെ താരങ്ങൾ അടിച്ചു തകർക്കുകയാണ് വേണ്ടത്” – ദ്രാവിഡ്

Picsart 22 10 23 12 06 24 671

ഇന്ത്യയുടെ വൻ മതിൽ എന്ന് അറിയപ്പെടുന്ന രാഹുൽ ദ്രാവിഡ് ടി20 ലോകകപ്പിന് ഇന്ത്യ ഇറങ്ങുമ്പോൾ തന്റെ താരങ്ങൾ മതിൽ ആകണം എന്ന് ആഗ്രഹിക്കുന്നില്ല. ഇന്ന് പാകിസ്താ‌ന് എതിരെ തന്റെ താരങ്ങൾ മതിൽ ആവുകയല്ല വേണ്ടത് എന്നും അവർ എതിർ ബൗളർമാരെ അടിച്ചു പറത്തുകയാണ് വേണ്ടത് എന്നും ഇന്ത്യൻ പരിശീലകൻ മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

20221023 120559

ക്രിക്കറ്റിൽ മുമ്പ് എന്ന് നടന്നു എന്നതിൽ കാര്യമില്ല എന്നും ദ്രാവിഡ് പറഞ്ഞു. ടി 20 ക്രിക്കറ്റിൽ, മാർജിനുകൾ വളരെ ചെറുതാണ്. നിങ്ങൾക്ക് ഭൂതകാലത്തെക്കുറിച്ച് ചിന്തിച്ച് അത് കണക്കിലെടുത്ത് മത്സരങ്ങളിലേക്ക് പോകാനാവില്ല. ദ്രാവിഡ് പറഞ്ഞു.

മുൻ മത്സരങ്ങളിൽ നിന്ന് നിങ്ങൾക്ക് ആത്മവിശ്വാസം നേടാം. എന്നാൽ ആർക്കും ആരെയുംതോൽപ്പിക്കാൻ കഴിയുമെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുകയാണ് വേണ്ടത് എന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.