സ്പാനിഷ് യുവ സ്ട്രൈക്കർക്ക് ആയി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്

Newsroom

20220808 000142
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു സ്ട്രൈക്കർക്ക് ആയുള്ള അന്വേഷണം ഒരു സ്പാനിഷ് താരത്തിൽ എത്തി നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് റയോ വയ്യെകാനോയുടെ യുവതാരം സെർജിയോ മൊറേനോയെ ആണ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. 23കാരനായ താരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഓഫർ സമർപ്പിച്ചതായാണ് വിവരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് ഈ ഡീൽ നടക്കുമെന്ന പ്രതീക്ഷയിലാണ്.
20220808 000038
താരം റയോ വായെക്കാനോയിൽ നിന്ന് അവസാന മൂന്ന് സീസണിലും ലോണിൽ ആയിരുന്നു കളിച്ചിരുന്നത്. അവസാനമായി അമൊരെബിയേറ്റയിലാണ് ലോണിൽ കളിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ അക്കാദമിയിൽ കളിച്ചിട്ടുള്ള താരം മുമ്പ് വലൻസിയയുടെ ബി ടീമിനായും കളിച്ചിട്ടുണ്ട്. താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു എങ്കിലും ലോണിൽ ആയിരിക്കും വരിക.

Story Highlight: Kerala Blasters FC have tabled an offer for Rayo Vallecano’s 23 year-old forward Sergio Moreno