“കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കുക ആണെങ്കിൽ എളുപ്പത്തിൽ വിജയിക്കാൻ ആകും” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

അടുത്ത സീസണിൽ കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ ആയി കാത്തിരിക്കുക ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വലിയ പിന്തുണ ആണ് നൽകുന്നത്. ഐസൊലേഷനിൽ ആയപ്പോൾ ആ പിന്തുണ വലിയ സഹായകമായി. തനിക്ക് മാത്രമല്ല താരങ്ങൾക്ക് എല്ലാം ആരാധകർ ഒപ്പം ഉണ്ട് എന്നത് അറിയാം. അവരും കിട്ടുന്ന പിന്തുണയിലും സ്നേഹത്തിലും സന്തോഷവാന്മാരാണ്. ഇവാൻ പറഞ്ഞു.

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ ആകും എന്നാണ് താൻ ആഗ്രഹിക്കുന്നത്. ആരാധകർ ശരിക്കും ഞങ്ങൾക്ക് ചിറകുകൾ നൽകുന്നു. അവർ ഞങ്ങളെ പറക്കാൻ സഹായിക്കുന്നു. ആരാധകർക്ക് മുന്നിൽ കളിക്കുക ആണെങ്കിൽ എളുപ്പത്തിൽ വിജയിക്കാൻ ടീമിന് ആകും എന്ന് പ്രതീക്ഷിക്കുന്നതായും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.