പുതിയ സീസൺ തുടങ്ങാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ഐ.എസ്.എൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള നാഷണൽ ലൈസൻസും എ.എഫ്.സി കപ്പിൽ പങ്കെടുക്കാനുള്ള ലൈസൻസും കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചില്ല. എ.എഫ്.സി ലൈസൻസും നാഷണൽ ലൈസൻസും ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ഇല്ലാത്തതു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് നിഷേധിച്ചത്. അതെ സമയം ബെംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്. സി എന്നിവർക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്.
കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ മുംബൈ സിറ്റി, പൂനെ സിറ്റി, ഡൽഹി ഡൈനാമോസ്, ജാംഷഡ്‌പൂർ എഫ് സി എന്നിവർക്കും എ.എഫ്.സി ലൈസൻസ് ലഭിച്ചിട്ടില്ല. ഐ.എസ്.എല്ലിൽ പങ്കെടുക്കാൻ നാഷണൽ ലൈസൻസ് വേണമെങ്കിലും കാരണം ബോധിപ്പിച്ച് വീണ്ടും അപേക്ഷ സമർപ്പിച്ച് ഒപ്പം പിഴയും അടച്ച് ടീമുകൾക്ക് ഐ.എസ്.എല്ലിൽ പങ്കെടുക്കാം. ബെംഗളൂരു എഫ്.സിക്കും ചെന്നൈയിനും പുറമെ എഫ്.സി ഗോവക്കും എ.ടി.കെക്കും നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനും ലൈസൻസ് ലഭിച്ചിട്ടുണ്ട്.