ആദ്യ പകുതി സന്തോഷത്തിന്റേത്!! സഹൽ തന്ന മാന്ത്രിക നിമിഷത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

ഐ എസ് എൽ സെമി ഫൈനലിന്റെ ആദ്യ പാദം അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ജംഷദ്പരിനെതിരെ സഹലിന്റെ ഒരു ഗോൾ ആണ് കേരള ബ്ലാസ്റ്റേഴിനെ മുന്നിൽ എത്തിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമായിരുന്നില്ല ആദ്യ പകുതി. മികച്ച അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ട് ജംഷദ്പൂർ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് സമ്മർദ്ദം നൽകി. ചിമ ചിക്വുവിന് രണ്ട് നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും രണ്ടും താരത്തിന് ടാർഗറ്റിലേക്ക് അടിക്കാൻ ആയില്ല.Img 20220311 200702

കേരള ബ്ലാസ്റ്റേഴ്സിന് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലൂണയുടെ ഒരു കോർണറിൽ നിന്നായിരുന്നു ആദ്യ മികച്ച അവസരം വന്നത്. പക്ഷെ ഹാർട്ലിയുടെ ഹെഡർ ആ അവസരം ബ്ലാസ്റ്റേഴ്സിൽ നിന്ന് തട്ടിയെടുത്തു. 34ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് മുബഷിറിലൂടെ മറ്റൊരു സുവർണ്ണാവസ ജംഷദ്പൂരിന് ലഭിച്ചു. ഇത്തവണയും അവർക്ക് ടാർഗറ്റ് കണ്ടെത്താൻ ആവാഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.

38ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സുവർണ്ണാവസരം വന്നു. വാസ്കസിന്റെ സഹലിനായുള്ള പാസ് രക്ഷപ്പെടുത്തുന്നതിൽ ജംഷദ്പൂർ ഡിഫൻസിന് പിഴച്ചു. ലൈൻ വിട്ട് കയറി വന്ന രഹ്നേഷിനെ ചിപ്പ് ചെയ്ത് സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. കേരള ബ്ലാസ്റ്റേഴ്സ് 1-0 ജംഷദ്പൂർ. ഈ ലീഡ് നിലനിർത്തി ആദ്യ പാദ സെമി തങ്ങളുടേതാക്കി മാറ്റാൻ ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.