ആദ്യ തോല്‍വിയ്ക്ക് ശേഷം കേരള വനിതകളുടെ തിരിച്ചു വരവ്

Sports Correspondent

അണ്ടര്‍ 19 ഏകദിന ടൂര്‍ണ്ണമെന്റിൽ ആദ്യ മത്സരത്തിൽ ഹരിയാനയോട് നാണംകെട്ട തോല്‍വിയേറ്റ് വാങ്ങിയ കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്. ബറോഡയ്ക്കെതിരെ 6 വിക്കറ്റ് വിജയം നേടി തങ്ങളുടെ പോയിന്റിന്റെ അക്കൗണ്ട് ടീം തുറക്കുകയായിരുന്നു. 87 റൺസിന് ബറോഡയെ കേരളം ഓള്‍ഔട്ട് ആക്കുകയായിരുന്നു. 34 ഓവര്‍ മാത്രമാണ് ബറോഡ ഇന്നിംഗ്സ് നീണ്ട് നിന്നത്.

മൂന്ന് വിക്കറ്റ് നേടിയ അലീന എംപിയും 2 വിക്കറ്റ് നേടിയ നജിലയുമാണ് കേരളത്തിന് വേണ്ട്ി ബൗളിംഗിൽ തിളങ്ങിയത്. 23 റൺസ് നേടിയ ചാംഗിവാലയും 17 റൺസുമായി നിധിയും ആണ് ബറോഡ നിരയിൽ തിളങ്ങിയത്.

25 റൺസ് നേടിയ ആബിന കേരളത്തിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഉത്തരാഖണ്ഡ് 30 റൺസ് എക്സ്ട്രാസ് ഇനത്തിൽ നല്‍കുകയായിരുന്നു. 43.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു.