മലയാളി ഗോൾ കീപ്പർ മിർഷാദ് ഇനി നോർത്ത് ഈസ്റ്റിന്റെ താരം

Img 20211001 202528

മലയാളി ഗോൾ കീപ്പറായ മിർഷാദ് ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കളിക്കും. താരം ഈസ്റ്റ് ബംഗാളിൽ തുടരും എന്നാണ് കരുതിയിരുന്നത്. 2017 മുതൽ ഈസ്റ്റ് ബംഗാളിന് ഒപ്പം തന്നെയുള്ള താരമാണ് മിർഷാദ്. ഇപ്പോൾ നോർത്ത് ഈസ്റ്റിൽ രണ്ടു വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു.

മുമ്പ് ഗോകുലത്തിന്റെ ആദ്യ സീസണിൽ ഗോകുലം എഫ് സിക്ക് ഒപ്പവും മിർഷാദ് ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ താരം ഐ എസ് എല്ലിൽ അരങ്ങേറ്റം നടത്തിയിരുന്നു.

കാസർഗോഡ് ബംഗളം സ്വദേശിയാണ് മിർഷാദ്. മുൻ സംസ്ഥാന അണ്ടർ 21 ടീമിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഗോവൻ ക്ലബായ ബർദേഴ്സ് എഫ് സിയിലും താരം കളിച്ചിട്ടുണ്ട്.

Previous articleആദ്യ തോല്‍വിയ്ക്ക് ശേഷം കേരള വനിതകളുടെ തിരിച്ചു വരവ്
Next articleഅയ്യരടിയ്ക്ക് ശേഷം നിതീഷ് റാണയും അവസരത്തിനൊത്തുയര്‍ന്നു, 165 റൺസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്