കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ കപ്പ് പ്രകടനത്തെ വിമർശിച്ച് പ്രൊഫസർ

Jyotish

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ കപ്പ് പ്രകടനത്തെ വിമർശിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നെലോ വിംഗാഡ രംഗത്തെത്തി. ഇന്നലെ സൂപ്പർ കപ്പിന്റെ പ്ലേ ഓഫിൽ നിന്നും നാണംകെട്ട തോൽവി ഏറ്റുവാങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് അതായത്. യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ യുവനിരയായ ഇന്ത്യൻ ആരോസിനു മുന്നിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് പതറിയത്. 18 വയസ്സുമാത്രം ശരാശരി പ്രായമുണ്ടായിരുന്ന ഇന്ത്യൻ യുവനിരയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച പരിശീലകൻ നെലോ വിംഗാഡ ആദ്യ പകുതിയിലും മികച്ച പ്രകടനം പുറത്തെടുക്കാൻ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിനായെന്നും പറഞ്ഞു. ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി ശോഭനമാണെന്നു പറഞ്ഞ മുൻ നോര്‍ത്ത് ഈസ്റ്റ് പരിശീലകൻ ഇന്ത്യൻ ആരോസ് താരങ്ങളെ അഭിനന്ദിക്കാനും മറന്നില്ല.