കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ വിദേശ താരങ്ങൾ നാട്ടിലേക്ക് പോകും

Picsart 22 11 19 21 19 35 799

കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത രണ്ട് ആഴ്ച മത്സരങ്ങൾ ഇല്ല എന്നതിനാൽ ടീമിന് ചെറിയ വിശ്രമം നൽകാൻ ക്ലബ് മാനേജ്‌മെന്റ് തീരുമാനിച്ചു. ഒരാഴ്ചത്തെ ഇടവേള ആകും താരങ്ങൾക്ക് ലഭിക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ കലിയുഷ്നി ഒഴികെ ഉള്ള വിദേശ താരങ്ങൾ അവരവുടെ നാട്ടിലേക്ക് ഈ വിശ്രമ വേളയിൽ നടങ്ങും എന്ന് സ്പോർട്സ് കീഡയുടെ റിപ്പോർട്ടർ ആയ ഡാകിർ തൻവീർ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 22 11 20 15 29 59 883

ദിമിത്രിയോസ്, അപോസ്തോലിസ്, വിക്ടർ മോങിൽ, ലൂണ, ലെസ്കോവിച് എന്നിവർ ആകും നാട്ടിൽ പോവുക. ഉക്രൈൻ സ്വദേശി ആയ ഇവാൻ കലിയുഷ്നി കൊച്ചിയിൽ തന്നെ തുടരും. കേരള ബ്ലാസ്റ്റേഴ്സ് ടീം അടുത്ത മത്സരത്തിന് ഒരാഴ്ച മുമ്പ് വീണ്ടും ഒരുമിച്ച് ചേർന്ന് പരിശീലനം പുനരാരംഭിക്കും.

ഇനി ഡിസംബർ 4ന് ജംഷദ്പൂരിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്.