“ഹോം ആയാലും എവേ ആയാലും കളിക്കുന്നത് ആരാധകർക്ക് വേണ്ടി” – ഇവാൻ

Newsroom

കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് ആരാധകർക്ക് വേണ്ടി ആണെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. ഹോം ഗ്രൗണ്ടിൽ മാത്രമല്ല എവേ ഗ്രൗണ്ടിൽ കളിക്കുമ്പോഴും ആരാധകർക്ക് വേമ്മ്ടിയാണ് തങ്ങൾ കളിക്കുന്നത്. അവർ ഞങ്ങളുടെ മനസ്സിൽ എപ്പോഴും ഉണ്ട് എന്നും കോച്ച് പറഞ്ഞു. ഞങ്ങൾക്ക് ഇത്രയും പിന്തുണ ലഭിക്കുമ്പോൾ ഞങ്ങൾ അവർക്ക് വേണ്ടി പ്രകടനം നടത്തിയേ പറ്റൂ എന്ന് ഇവാൻ പറഞ്ഞു.

ഇവാൻ 22 10 22 18 18 52 876

അവരുടെ പിന്തുണ ഞങ്ങളെ ടീമിനായി എക്സ്ട്രാ ഒരു എഫേർട്ട് നൽകാൻ സഹായിക്കുന്നുണ്ട് എന്നും കോച്ച് പറഞ്ഞു. എവേ മത്സരം ആയത് കൊണ്ട് മത്സരം കടുപ്പമേറിയത് ആകും എന്നും എന്നാൽ അത്തരം സാഹചര്യങ്ങളും മറികടക്കാനും ഈ ടീമിന് ആകും എന്നും ഇവാൻ പറഞ്ഞു.

നാളെ വൈകിട്ട് ഒഡീഷയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിൽ തിരികെയെത്താൻ ആകും ശ്രമിക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ എവേ മത്സരമാണ് ഇത്.