ബെംഗളൂരു എഫ് സിക്ക് സ്വന്തം നഗരം വിട്ട് ഫുട്ബോൾ കളിക്കേണ്ടി വന്നേക്കാം. ബെംഗളൂരു എഫ് സി ഇതുവരെ കളിച്ചിരുന്ന ഹോം സ്റ്റേഡിയമായ കണ്ടീരവ സ്റ്റേഡിയവുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളാണ് ബെംഗളൂരു എഫ് സിക്ക് തലവേദനയായിരിക്കുന്നത്. ബെംഗളൂരു എഫ് സിയും കർണാടക അത്ലറ്റിക്സ് അസോസിയേഷനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളോടെ ആരംഭിച്ച പ്രശനത്തിന് ഇപ്പോൾ അന്തിമ തീരുമാനം ആയിരിക്കുകയാണ്. കണ്ടീരവയിൽ ഇനി ഫുട്ബോൾ നടത്തില്ല എന്ന് കർണാടക കായിക മന്ത്രി ഇന്ന് പറഞ്ഞു.
അത്കറ്റിക്സ് താരങ്ങൾക്ക് ആയാകും സ്റ്റേഡിയം നൽകുക എന്നാണ് മന്ത്രി പറഞ്ഞത്. സ്റ്റേഡിയം ഫുട്ബോളിനായി വാടകയ്ക്ക് നൽകിയാൽ അത് അത്ലറ്റുകളെ ബാധിക്കും എന്നും മന്ത്രി പറഞ്ഞു.
അത്ലറ്റിക്ക്സ് താരങ്ങൾക്ക് കൂടെ അവകാശപ്പെട്ട സ്റ്റേഡിയമാണ് കണ്ടീരവ എന്നാൽ ബെംഗളൂരു എഫ് സി വന്നതോടെ അത്ലറ്റിക്ക്സ് താരങ്ങൾക്ക് പർശീലനം പോലും നടത്താൻ ആവുന്നില്ല എന്ന് അത്ലറ്റിക്ക്സ് അസോസിയേഷൻ പറഞ്ഞതോടെ ആയിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്. പിന്നീട് ആരാധകർ വലിയ പ്രക്ഷോഭം നടത്തിയതിന് ശേഷം സ്റ്റേഡിയത്തിൽ തുടരാൻ ബെംഗളൂരുവിന് പറ്റി. എന്നാൽ ഇനി അത് നടന്നേക്കിഅ.
ബെംഗളൂരു എഫ് സിക്ക് ഇനി സ്റ്റേഡിയം വിട്ടു കൊടുക്കില്ല എന്നും തങ്ങൾക്ക് പൂർണ്ണമായും സ്റ്റേഡിയം തരികെ നൽകണമെന്നുമാണ് കർണാടക അത്ലറ്റിക്ക് അസോസിയേഷന്റെ ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത്. ഡിപാർട്മെന്റ് ഓഫ് സെർവീസ് ആൻഡ് സ്പോർട്സിന് ആണ് കണ്ടീരവ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം. 2014 മുതൽ ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടാണ് കണ്ടീരവ.
കണ്ടീരവ് വിട്ടു പോകേണ്ടി വന്നാൽ മറ്റൊരു സമാന ഗ്രൗണ്ട് മതിയായ സൗകര്യങ്ങളോടെ ബെംഗളൂരുവിന് ലഭിക്കില്ല. സെക്കൻഡ് ഡിവിഷൻ ക്ലബുകൾ കളിക്കുന്ന ബെംഗളൂരു സ്റ്റേഡിയം ലഭിക്കും എങ്കിലും അവിടെ എ എഫ് സി കപ്പ് പോലുള്ള മത്സരങ്ങൾ നടത്താൻ ലൈസൻസ് ലഭിക്കില്ല