മോഹൻ ബഗാന് സമനിലയും റോയ് കൃഷ്ണക്ക് ചുവപ്പ് കാർഡും, ടോപ് 4 പോര് കനക്കുന്നു

Img 20220224 214015

ഐ എസ് എല്ലിൽ സെമി ഫൈനൽ ഉറപ്പിക്കാനുള്ള മോഹൻ ബഗാൻ മോഹത്തിന് തിരിച്ചടി. ഇന്ന് ഒഡീഷ അവരെ സമനിലയിൽ തളച്ചു. കളി 1-1 എന്ന നിലയിൽ ആണ് അവസാനിച്ചത്. ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ ഒഡീഷക്ക് വിജയം തന്നെ സ്വന്തമാക്കായിരുന്നു. ഇന്ന് നാലാം മിനുട്ടിൽ തന്നെ ഒഡീഷ ലീഡ് എടുത്തു. വലതു വിങ്ങിൽ നിന്ന് ജെറി നൽകിയ പാസ് റെഡീം തലംഗ് വലയിൽ എത്തിക്കുക ആയിരുന്നു. ഇതിന് ഒരു പെനാൾട്ടിയിലൂടെ ആണ് ബഗാൻ മറുപടി പറഞ്ഞത്.

എട്ടാം മിനുട്ടിൽ ആയിരുന്നു റഫറി വെറുതെ ഒരു പെനാൾട്ടി ബഗാന് സമ്മാനിച്ചത്. ഈ പെനാൾട്ടി കൗകോ ലക്ഷ്യത്തിൽ എത്തിച്ചു. ഈ പെനാൾട്ടി വിധിച്ചതിന് പ്രായശ്ചിത്തമായി 24ആം മിനുട്ടിൽ ഒഡീഷക്കും റഫറി വെറുതെ ഒരു പെനാൾട്ടി നൽകി. ആ പെനാൾട്ടി പക്ഷെ ഹാവി ഹെർണാണ്ടസിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

ഈ മത്സരത്തിന്റെ അവസാന നിമിഷം ഒരു കൗണ്ടർ അറ്റാക്ക് തടയാൻ ശ്രമിക്കുന്നതിന് ഇടയിൽ മോഹൻ ബഗാൻ സ്ട്രൈക്കർ റോയ് കൃഷ്ണ ചുവപ്പ് കാർഡ് വാങ്ങി.

ഈ സമനിലയോടെ 31 പോയിന്റുമായി മോഹൻ ബഗാൻ ലീഗിൽ മൂന്നാമത് നിൽക്കുകയാണ്.