കണ്ണൂർ ഫസ്റ്റ് ഡിവിഷൻ; സ്പോർട് ട്രസ്റ്റിനും ലക്കി ബോയ്സിനു ജയം

Newsroom

കണ്ണൂർ ഫസ്റ്റ് ഡിവിഷൻ ലീഗിന്റെ ആദ്യ ദിവസം സ്പോർട് ഡെവലപ്മെന്റ് ട്രസ്റ്റിനും ലക്കി ബോയ്സ് എടക്കാടിനും ജയം. സ്പോർട് ഡെവലപ്മെന്റ് ട്രസ്റ്റ് കണ്ണൂർ എതിരില്ലാത്ത ഒരു ഗോളിന് കാഞ്ഞിരോട് ജനതാ ക്ലബിനെ ആണ് പരാജയപ്പെടുത്തിയത്. ലക്കി ബോയ്സ് കണ്ണൂർ എവർഗ്രീൻ എടക്കാടിനെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ലക്കി ബോയ്സിന്റെ ജയം.

ഇന്ന് നടക്കുന്ന മത്സരത്തിൽ ലക്കി സ്റ്റാർ കണ്ണൂർ അവരുടെ തന്നെ ജൂനിയർ ടീമായ ജൂനിയർ ലക്കി സ്റ്റാറിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial