ഒന്നാമതാണ്!! കലിപ്പും അടക്കി കടവും വീട്ടി ഇരിക്കുകയാണ്, ഇത് നമ്മൾ ആഗ്രഹിച്ച കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Img 20220109 210633
Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്ര കാലവും കേരള ബ്ലാസ്റ്റേഴ്സിനെ ട്രോളിയവർക്ക് ഒക്കെ വാ അടച്ച് വീട്ടിൽ ഇരിക്കാം. പരിശീലകനായി ചുമതലയെടുത്ത സമയത്തും പിന്നീട് അങ്ങോട്ടും പരിശീലകൻ ഇവാൻ വുകമാനോവിച് സ്ഥിരമായി പറയുന്ന കാര്യം ഒന്നായിരുന്നു. ഈ ടീം വാ അടച്ച് കഠിന പ്രയത്നം നടത്തും എന്ന്. ആ കഠിന പ്രയത്നം ഇന്ന് വിമരശകരുടെ വായടപ്പിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അവരുടെ പ്രകടനങ്ങൾ സംസാരിക്കുന്ന സുന്ദരമായ കാഴ്ച.

ഇന്ന് ഹൈദരബാദിനെ തോൽപ്പിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത് എത്തിയിരിക്കുകയാണ്. ലീഗ് ഇത്രയും പുരോഗമിച്ച അവസ്ഥയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് ഇരിക്കുന്നത് അടുത്ത് ഒന്നും കേരള ഫുട്ബോൾ പ്രേമികൾ കണ്ടിട്ടില്ല. 2014നു ശേഷം ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സമയത്ത് ലീഗിന്റെ തലപ്പത്ത് ഇരിക്കുന്നത്. ലീഗിൽ പത്ത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ പരാജയപ്പെട്ടത് ഒരൊറ്റ മത്സരം. 17 പോയിന്റുമായി ടീം ലീഗിൽ ഒന്നാമത് നിൽക്കുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആകെ നേടിയ 17 പോയിന്റാണ് സീസൺ പകുതി ആകുമ്പോഴേക്ക് കേരള ബ്ലാസ്റ്റേഴ്സ് നേടിയിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ നിരാശ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ വ്യക്തമായ പ്ലാനിങോടെ ആണ് നടത്തിയത്‌. പരിശീലകൻ ഇവാൻ വുകമാനോവിചും വിദേശ താരങ്ങളും എല്ലാം ഒന്നിനൊന്ന് മെച്ചം. അധികം വീരവാദങ്ങൾ ഒന്നും ഇല്ലാതെ ടീമിനെ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കൊടുക്കുന്ന ഇവാൻ വുകമാനോവിച് എല്ലാ താരങ്ങളെയും മെച്ചപ്പെടുത്തുന്നത് ആണ് കാണാൻ കഴിഞ്ഞത്. സഹലിന്റെ പ്രകടനവും പൂട്ടിയ-ജീക്സൺ സഖ്യത്തിന്റെ മധ്യനിരയിലെ പ്രകടനവും ഇവാന്റെ മികവ് കാണിക്കുന്നു.

വാസ്കസും ലൂണയും ഡിയസും മുന്നിൽ നിന്ന് നയിക്കുമ്പോൾ ഡിഫൻസിൽ ലെസ്കോവിചിന്റെ സാന്നിദ്ധ്യം കേരള ബ്ലാസ്റ്റേഴ്സിന് ഒരിക്കലും ഇല്ലാതിരുന്ന സമാധാനവും നൽകുന്നു. യുവതാരം ഹോർമിൻപാമിന്റെ പ്രകടനവും എടുത്ത് പറയണം.

സീസൺ ഇനിയു. പകുതിയോളം ബാക്കിയുണ്ട്. ഇനിയും ഈ പ്രകടനങ്ങൾ തുടരേണ്ടതുണ്ട്. ഒന്നാം സ്ഥനവും കിരീടവും ഒക്കെ സ്വപ്നമായി ഈ ടീമിനും ആരാധകർക്കും ഉണ്ടെങ്കിലും അതിനേക്കാൾ ആഗ്രഹിക്കുന്നത് ഈ പ്രകടനങ്ങളുടെ തുടർച്ചയ്ക്ക് ആകും. ഇത്ര നിരാശയിലും ടീമിനൊപ്പം ഉറച്ച് നിന്ന ആരാധകർക്ക് ഈ നല്ല ഫുട്ബോൾ അവർ അർഹിക്കുന്ന സന്തോഷമാണ് നൽകുന്നത്.