ജെസ്സെലിന്റെ പരിക്ക് കേരളത്തിന് വേദനയാകും

ഇന്ന് വിജയത്തിലും കേരള ബ്ലാസ്റ്റേഴ്സിന് വേദന നൽകുന്നത് അവരുടെ ക്യാപ്റ്റൻ ജെസ്സൽ കാർനേറിയോയുടെ പരിക്ക് ആണ് കേരളത്തിന് സങ്കടം നൽകുന്നത്. ഇന്ന് മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഹൈദരബാദിന്റെ ഒരു മുന്നേറ്റം തടയുന്നതിന് ഇടയിൽ ആയിരുന്നു ജെസ്സലിന് പരിക്കേറ്റത്. താരം വീഴുന്നതിന് ഇടയിൽ ഷോൾഡറിന് ആണ് പരിക്കേറ്റത്. താരത്തെ ഉടൻ തന്നെ സ്ട്രെച്ചറിൽ ആശുപത്രയിലേക്ക് മാറ്റി. ജെസ്സൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങളിൽ കളിക്കാൻ സാധ്യതയില്ല.

ജെസ്സ്ലിന്റെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് കൂടുതൽ പരിശോധനകൾ നടത്തിയതിന് ശേഷം മാത്രമെ പറയാൻ ആകു എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. ഇന്ന് രാത്രി തന്നെ പരിശോധനകൾ നടത്തും എന്നും അദ്ദേഹം പറഞ്ഞു. ജെസ്സൽ പുറത്തായാൽ നിശു കുമാർ ലെഫ്റ്റ് ബാക്കായി കളിക്കാൻ ആണ് സാധ്യത.