പെരിന്തൽമണ്ണയിൽ അഞ്ച് ദശകങ്ങളായി നടക്കുന്ന കാദറലി സെവൻസ് ടൂർണമെന്റ് ഇത്തവണ നടക്കുന്നത് അങ്ങ് ദുബൈയിൽ ആണ്. ഇന്ന് ദുബൈയിൽ ടൂർണമെന്റിന് കിക്കോഫ് ആകും. ദുബൈയിലെ മിർദിഫ് സ്റ്റേഡിയത്തിലും, സ്റ്റാർവില്ല സ്കൂളിലെ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുന്നത്.
സെവൻസ് രംഗത്തെ 24 ടീമുകൾ കാദറലി ടൂർണമെന്റ് കളിക്കാനായി ദുബൈയിൽ എത്തിയിട്ടുണ്ട്. ലീഗ് അടിസ്ഥാനത്തിൽ ആദ്യ റൗണ്ടും ശേഷം നോക്കൗട്ട് രീതിയിലും ആകും ടൂർണമെന്റ് നടക്കുക. 23-നു സ്റ്റാർ വില്ല സ്റ്റേഡിയത്തിൽ ആയിരിക്കും ഫൈനൽ മത്സരം.
ഗോൾഡൻ ജൂബിലിയുടെ ഭാഗമായാണ് കാദറലി സെവൻസ് വിദേശത്ത് വെച്ച് ടൂർണമെന്റ് നടത്താൻ തീരുമാനിച്ചത്. ഈ വർഷം മുതൽ എല്ലാ വർഷവും യുഎഇ യിലും അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ പറയുന്നുണ്ട്.
വിജയികൾക്ക് ക്യാഷ് അവാർഡും ആഘർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടൂർണ്ണമെന്റിൽ നിന്നുള്ള വരുമാനം ക്ലബ്ബിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി വാങ്ങാനുദ്ദേശിക്കുന്ന ആംബുലൻസിലേക്കുള്ള ഫണ്ടിലേക്ക് വിനോയോഗിക്കും.
കഴിഞ്ഞ വർഷം കാദറലി സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടും ലക്കി സോക്കറും സംയുക്ത ചാമ്പ്യന്മാർ ആവുകയായിരുന്നു.