യുവന്റസിന്റെ ഐക്യം നഷ്ടപ്പെടാൻ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ഇറ്റാലിയൻ ഇതിഹാസം ബുഫൺ. ഒരു ടീമെന്ന നിലക്കുള്ള ഒത്തൊരുമയും ഐക്യവും ക്രിസ്റ്റ്യാനോയെ പോലൊരു സൂപ്പർ താരം വന്നപ്പോൾ നഷ്ടമായി. 2017ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ യുവന്റസിനായിരുന്നു. വളരെയധികം എക്സ്പീരിയൻസ് ഉള്ള, ഐക്യത്തോടെ പ്രവർത്തിക്കുന്ന ടീമായിരുന്നു അന്നത്തേത്. അന്നത്തെ ടീം മെന്റാലിറ്റി റൊണാൾഡോ വന്നതോടെ നഷ്ടമാവുകയും ചെയ്തു എന്ന് ബുഫൺ കൂട്ടിച്ചേർത്തു.
എന്നാൽ റൊണാൾഡോക്കൊപ്പം യുവന്റസിൽ രണ്ട് വർഷം നന്നായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നും ബുഫൺ പറഞ്ഞു. റൊണാൾഡോ ക്ലബ്ബ് വിട്ടെങ്കിലും 2021 കലണ്ടർ ഇയറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് 20ഗോളുമായി യുവന്റസിന്റെ ടോപ്പ് സ്കോറർ. ആദ്യമായിട്ടാണ് ടീമിന്റെ അറ്റെൻഷൻ മുഴുവനും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിച്ചിരുന്നു എന്ന കാര്യം യുവന്റസിൽ കളിച്ചിട്ടുള്ളയാൾ തുറന്ന് പറയുന്നത്. ടീമെന്നതിനേക്കാൾ വ്യക്തിപരമായ പെർഫോമൻസിനാണ് യുവന്റസ് പ്രാധ്യാന്യം കൊടുത്തതെന്ന് ബുനൂചിയും കെയ്ലിനിയും മുൻപ് പറഞ്ഞൊരുന്നു. യുവന്റസ് ലെജന്റായ ബുഫൺ ഇപ്പോൾ തന്റെ ആദ്യ ക്ലബ്ബായ പാർമക്കൊപ്പം സീരി ബിയിലാണ് കളിക്കുന്നത്.