യുവന്റസിന് ഇറ്റലിയിൽ കരഞ്ഞിരിക്കാം! ഇത് വിയ്യാറയലിന്റെ രാത്രി

ഉനായ് എമിറെ യൂറോപ്യൻ ടൂർണമെന്റുകളിൽ കാണിക്കുന്ന അത്ഭുതം തുടരുന്നു. കഴിഞ്ഞ സീസണിൽ വിയ്യറയലിനെ യൂറോപ്പ ലീഗ് ചാമ്പ്യന്മാരാക്കിയ ഉനായ് എമിറെ ഇന്ന് ടൂറിനിൽ ഒരു അസാമാന്യമായ രാത്രി സൃഷ്ടിച്ചു. യുവന്റസിനെ അവരുടെ സ്റ്റേഡിയത്തിൽ ചെന്ന് വിയ്യാറയൽ വീഴ്ത്തി. അതും എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. അഗ്രിഗേറ്റ് സ്കോറിൽ 4-1ന് വിജയിച്ച് വിയ്യറയൽ ക്വാർട്ടർ ഫൈനലിലേക്ക്. ആദ്യ പാദത്തിൽ അവർ 1-1 എന്ന സമനില നേടിയിരുന്നു.
20220317 032315
ഇന്ന് അലേഗ്രിയുടെ യുവന്റസിനെ ഡിഫൻസീവ് ടാക്ടിക്സിൽ ഉനായ് തളയ്ക്കുക ആയിരുന്നു. ആദ്യ പകുതിയിൽ അവർ യുവന്റസിനെ ഗോളടിക്കാതെ പിടിച്ചു നിർത്തി. രണ്ടാം പകുതിയിൽ അവർ അവസരം കിട്ടിയപ്പോൾ എല്ലാം യുവന്റസ് പ്രതിരോധത്തെ കീഴ്പ്പെടുത്തുകയും ചെയ്തു.

78ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ മൊറേനോ വിയ്യറയലിന് ലീഡ് നൽകി. പിന്നാലെ 85ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ പോ ടോറസ് ലീഡ് ഇരട്ടിയാക്കി. 90ആം മിനുട്ടിൽ ഒരു പെനാൾട്ടി ഗോൾ കൂടെ വന്നതോടെ യുവന്റസ് തീർന്നു. ഡാഞ്ചുമ ആണ് ഈ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.