ജോസഫ് ഗൊമ്പവു വീണ്ടും ഐ എസ് എല്ലിൽ, ഒഡീഷയെ വീണ്ടും പരിശീലിപ്പിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഒഡീഷ എഫ് സി പരിശീലകൻ ഗൊംബാവു തിരികെ ഒഡീഷയിലേക്ക് എത്തി. ഒഡീഷയുമായി ഗൊംബാവു പുതിയ കരാർ ഒപ്പുവെച്ച് തിരികെ എത്തിയതായി ഒഡീഷ ഇന്ന് പ്രഖ്യാപിച്ചു. 2018 മുതൽ 2020വരെ ഗൊമ്പവു ഒഡീഷ/ഡെൽഹി ഡൈനാമോസിന് ഒപ്പം ഉണ്ടായിരുന്നു.

സ്പാനിഷ് പരിശീലകനായ ജോസഫ് ഗൊംബാവു അവസാനമായി അമേരിക്കയിൽ ആയിരുന്നു പ്രവർത്തിച്ചത്. അമേരിക്കൻ ക്ലബായ ക്വീൻസ്ബോറോയിൽ ആണ് ഗൊംബാവു ഉണ്ടായിരുന്നത്.
20220605 132636
അവസാനം ഗൊംബവു പരിശീലകനായ സമയത്ത് ആറാമതായാണ് ഒഡീഷ എഫ് സി ഫിനിഷ് ചെയ്തത്. . മുമ്പ് ആറു വർഷത്തോളം ബാഴ്സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു ഇദ്ദേഹം.

ജോസഫ് ഗൊമ്പാവു 2016-17ൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹ പരിശീലകൻ കൂടിയായിരുന്നു. മുമ്പ് ഓസ്ട്രേലിയൻ അണ്ടർ 23 ടീമിന്റെ പരിശീലകനും ആയിട്ടുണ്ട്. കിച്ചി, അഡ്ലഒഡ് യുണൈറ്റഡ്, എസ്പാനിയോൾ യൂത്ത് ടീം എന്നിവയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.