അതിവേഗം!!! ബഹുദൂരം!!! ജോസ് ബട്‍ലര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായി ജോസ് ബട്‍ലര്‍ മാറിയിട്ട് ഏതാനും മത്സരങ്ങളായി. ഇന്ന് താരം ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ 116 റൺസ് കൂടി ആയതോടെ താരം മറ്റുള്ള താരങ്ങളിൽ നിന്ന് വളരെ അധികം മുന്നിലെത്തിക്കഴിഞ്ഞിട്ടുണ്ട്.

491 റൺസ് നേടിയിട്ടുള്ള ജോസ് ഏഴ് മത്സരങ്ങളിൽ മൂന്ന് ശതകങ്ങള്‍ ഇതുവരെ നേടിക്കഴിഞ്ഞു. 41 ഫോറും 32 സിക്സുമാണ് താരം ഈ ഏഴ് ഇന്നിംഗ്സുകളിൽ നിന്ന് നേടിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് 265 റൺസ് നേടിയ കെഎൽ രാഹുലും ഇത്രയും മത്സരങ്ങളിൽ നിന്ന് 254 റൺസ് നേടിയ പൃഥ്വി ഷായും 250 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയും എല്ലാം ജോസ് ബട്‍ലറിനെക്കാള്‍ ബഹുദൂരം പിന്നിലായാണ് സ്ഥിതിചെയ്യുന്നത്.

ഒരു സീസണിൽ ഏറ്റവും അധികം റൺസ് നേടിയ താരമെന്ന ബഹുമതി ജോസ് ബട്ലര്‍ക്ക് സ്വന്തമാക്കാനാകുമോ എന്ന കാത്തിരിപ്പാവും ഇനിയുള്ള മത്സരങ്ങളിൽ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.