ജോർഗെ ജീസസ് വീണ്ടും അൽ ഹിലാലിന്റെ പരിശീലകനായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗീസ് പരിശീലകനായ ജോർഗെ ജീസസ് വീണ്ടും സൗദി അറേബ്യയിൽ എത്തി. സൗദി അറേബ്യൻ ടീമായ അൽ-ഹിലാൽ ഒരു വർഷത്തെ കരാറിൽ ജോർജ് ജീസസിനെ വീണ്ടും പരിശീലകനായി നിയമിച്ചതായി സൗദി പ്രോ ലീഗ് ക്ലബ് ശനിയാഴ്ച സ്ഥിരീകരിച്ചു.

ജോർഗെ ജീസസ് 23 07 02 12 07 50 756

തുർക്കിയിലെ ഫെനർബാഷിൽ നിന്ന് ആണ് അദ്ദേഹം സൗദിയിലേക്ക് വരുന്നത്. 2018-19ൽ അൽ-ഹിലാലിനെ പരിശീലിപ്പിച്ചപ്പോൾ സൗദി സൂപ്പർ കപ്പ് വിജയത്തിലേക്ക് അദ്ദേഹം ടീമിനെ നയിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ അദ്ദേഹം ഫെനർബചെക്ക് ഒപ്പം ടർക്കിഷ് കപ്പ് നേടി. തുർക്കി സൂപ്പർ ലീഗിൽ അവർ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. 2022-23 ലെ ലീഗ് സ്റ്റാൻഡിംഗിൽ അൽ-ഇത്തിഹാദിനും അൽ-നാസറിനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു അൽ-ഹിലാൽ ഫിനിഷ് ചെയ്തത്.

പോർച്ചുഗൽ മിഡ്ഫീൽഡർ റൂബൻ നെവ്സിനെയും സെനഗൽ ഡിഫൻഡർ കലിഡൗ കൗലിബാലിയെയും സൈൻ ചെയ്ത് അൽ ഹിലാൽ ഇതിനകം ടീം ശക്തമാക്കിയിട്ടുണ്ട്.