റാസ്മസിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ബിഡ് അറ്റലാന്റ നിരസിച്ചതായി റിപ്പോർട്ട്

Newsroom

Picsart 23 07 02 11 33 26 213
Download the Fanport app now!
Appstore Badge
Google Play Badge 1

അറ്റലാന്റ യുവതാരം റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ തുടരുന്നു. ഒരു പുതിയ സ്ട്രൈക്കറെ തേടിയുള്ള യുണൈറ്റഡ് റാസ്മസിനായി ആദ്യ ബിഡ് സമർപ്പിച്ചിരുന്നു. യുണൈറ്റഡിന്റെ 35 മില്യന്റെ ആദ്യ ബിഡ് അറ്റലാന്റ റിജക്ട് ചെയ്തതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. 45 മില്യണാണ് അറ്റലാന്റ ആവശ്യപ്പെടുന്നത്. യുണൈറ്റഡ് തുക ഉയർത്തി രണ്ടാം ബിഡ് ഉടൻ സമർപ്പിക്കും.

മാഞ്ചസ്റ്റർ 23 06 01 17 10 02 407

20-കാരന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌.