ജോണി ബൈര്‍സ്റ്റോയുടെ മികവിൽ രാജസ്ഥാന്‍ റോയൽസിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് മികച്ച സ്കോര്‍. 5 വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് പഞ്ചാബ് നേടിയത്. അഞ്ചാം വിക്കറ്റിൽ 26 പന്തിൽ 50 റൺസാണ് ജിതേഷ് ശര്‍മ്മ ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് നേടിയത്. ജിതേഷ് നാല് ഫോറും രണ്ട് സിക്സും അടക്കം 38 റൺസുമായി പുറത്താകാതെ നിന്നു.
ഒന്നാം വിക്കറ്റിൽ ബൈര്‍സ്റ്റോയും ശിഖര്‍ ധവാനും ചേര്‍ന്ന് 47 റൺസാണ് നേടിയത്. സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ ബുദ്ധിമുട്ടിയ ശിഖര്‍ ധവാന്‍(12) ആണ് ആദ്യം പുറത്തായത്. ഭാനുക രാജപക്സ വന്ന് അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ താരം 18 പന്തിൽ 27 റൺസ് നേടിയെങ്കിലും ചഹാല്‍ താരത്തെ ബൗള്‍ഡാക്കുകയായിരുന്നു.
പഞ്ചാബിനെ ബൈര്‍സ്റ്റോയും മയാംഗും ചേര്‍ന്ന് വലിയ സ്കോറിലേക്ക് നയിക്കുമെന്ന പ്രതീക്ഷിച്ചുവെങ്കിലും ഇരുവരെയും ഒരേ ഓവറിൽ പുറത്താക്കി ചഹാല്‍ ആണ് പഞ്ചാബിന്റെ കുതിപ്പിന് തടയിട്ടത്. ബൈര്‍സ്റ്റോ 56 റൺസാണ് 40 പന്തിൽ നേരിട്ടത്. എന്നാൽ ജിതേഷ് ശര്‍മ്മയുടെ മിന്നും പ്രകടനം ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
ജിതേഷ് ശര്‍മ്മയും ലിയാം ലിവിംഗ്സ്റ്റണും അവസാന ഓവറുകളിൽ തകര്‍ത്തടിച്ചപ്പോള്‍ പഞ്ചാബ് 189 റൺസ് നേടുകയായിരുന്നു. 14 പന്തിൽ 22 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റൺ 19ാം ഓവറിൽ പുറത്തായപ്പോള്‍ ഈ കൂട്ടുകെട്ട് പ്രസിദ്ധ് കൃഷ്ണ തകര്‍ക്കുകയായിരുന്നു.
അവസാന ഓവറിൽ ജിതേഷ് ശര്‍മ്മ കുൽദീപ് സെന്നിനെ ഒരു സിക്സും രണ്ട് ഫോറും പറത്തിയപ്പോള്‍ പഞ്ചാബ് ഓവറിൽ നിന്ന് 16 റൺസാണ് നേടിയത്. ജിതേഷ് പുറത്താകാതെ 18 പന്തിൽ 38 റൺസ് നേടി.