ലക്നൗവിന് ലക്ഷ്യം ഒന്നാം സ്ഥാനം, ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎലിൽ രണ്ടാം സ്ഥാനത്തുള്ള ലക്നൗവും എട്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷം കൊല്‍ക്കത്ത രാജസ്ഥാനെ പരാജയപ്പെടുത്തി വിജയ വഴിയിലേക്ക് തിരികെ എത്തിയിരുന്നു. ലക്നൗ ഹാട്രിക്ക് വിജയങ്ങളോട് കൂടി കുതിയ്ക്കുകയാണ്.

ഉമേഷ് യാദവിന് പകരം ഹര്‍ഷിത് റാണ ടീമിലേക്ക് എത്തുന്നു എന്നതാണ് കൊല്‍ക്കത്ത നിരയിലെ മാറ്റം. അതേ സമയം ലക്നൗ നിരയിൽ കൃഷ്ണപ്പ ഗൗതമിന് പകരം അവേശ് ഖാന്‍ ടീമിലേക്ക് എത്തുന്നു.

ലക്നൗ സൂപ്പര്‍ ജയന്റ്സ്: Quinton de Kock(w), KL Rahul(c), Deepak Hooda, Marcus Stoinis, Krunal Pandya, Ayush Badoni, Jason Holder, Dushmantha Chameera, Ravi Bishnoi, Avesh Khan, Mohsin Khan

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Aaron Finch, Baba Indrajith(w), Shreyas Iyer(c), Nitish Rana, Rinku Singh, Anukul Roy, Andre Russell, Sunil Narine, Tim Southee, Shivam Mavi, Harshit Rana