ജീക്സണായി മൂന്ന് ക്ലബുകൾ, നല്ല തുക കിട്ടിയാൽ കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വിൽക്കും

Newsroom

Picsart 24 06 28 13 01 21 941
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യുവ മധ്യനിര താരം ജീക്സൺ സിംഗിനെ തേടി മൂന്ന് ഐ എസ് എൽ ക്ലബുകൾ രംഗത്ത് ഉള്ളതായി റിപ്പോർട്ട്. നല്ല ഓഫർ ലഭിച്ചാൽ ബ്ലാസ്റ്റേഴ്സ് താരത്തെ വിൽക്കും. കേരള ബ്ലാസ്റ്റേഴ്സ് ജീക്സണെ വിൽക്കാനായി ഉയർന്ന തുകയാണ് ചോദിക്കുന്നത് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ആയ മാർക്കസ് ട്വീറ്റ് ചെയ്തു. അതുകൊണ്ട് തന്നെ ഈ ട്രാൻസ്ഫർ എളുപ്പം നടക്കാൻ സാധ്യതയില്ല.

ജീക്സൺ 23 10 20 12 12 28 189

ജീക്സണായി മുംബൈ സിറ്റി ഉൾപ്പെടെ മൂന്ന് ക്ലബുകൾ രംഗത്ത് ഉണ്ട്. മുംബൈ സിറ്റിയുടെ മധ്യനിര താരം അപുയിയയെ മോഹൻ ബഗാൻ സൈൻ ചെയ്തതോടെ മുംബൈ സിറ്റി ഒരു ഇന്ത്യൻ മധ്യനിര താരത്തിനായുള്ള അന്വേഷണത്തിൽ ആണ്. ജീക്സൺ ആകും മുംബൈ സിറ്റി ലക്ഷ്യമിടുന്ന താരം.

ജീക്സൺ സിംഗിന് ഇനി ഒരു വർഷത്തെ കരാർ കൂടെയാണ് ബ്ലാസ്റ്റേഴ്സിൽ ഉള്ളത്. ജീക്സൺ കരാർ പുതുക്കാൻ തയ്യാറായില്ല എങ്കിൽ താരത്തെ വിൽക്കുന്നത് ബ്ലാസ്റ്റേഴ്സ് പരിഗണിക്കും. അല്ലായെങ്കിൽ അടുത്ത സീസണിൽ ഫ്രീ ഏജന്റായി ജീക്സണെ ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും.

2018 മുതൽ ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ട്. അവസാന സീസണുകളിൽ ടീമിന്റെ പ്രധാന താരമായിരുന്നു. ഈ കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ജീക്സണ് ഏറെ മത്സരങ്ങൾ നഷ്ടമായിരുന്നു.