ഏപ്രില്‍ – മേയില്‍ മാല്‍ദീവ്സ് സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യം, ജസ്പ്രീത് ബുംറയ്ക്ക് വിവാഹാശംസകളുമായി രാജസ്ഥാന്‍ റോയല്‍സ്

Sports Correspondent

കഴിഞ്ഞ ദിവസം വിവാഹിതനായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ആശംസകളുമായി സഹ താരങ്ങളും മുന്‍ താരങ്ങളും ഒട്ടനവധി ആളുകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഐപിഎല്‍ നടക്കുന്ന ഏപ്രില്‍ – മേയ് മാസം താരം ഹണിമൂണിനായി തിരഞ്ഞെടുക്കണമെന്ന് പറയുന്ന സന്ദേശം ആണ് അവര്‍ ട്വിറ്ററിലൂടെ കൈമാറിയത്.

മാല്ദീവ്സ് ഏപ്രില്‍ – മേയ്ക്ക് അനുയോജ്യമായ സമയം ആണെന്ന് രാജസ്ഥാന്‍ റോയല്‍സ് താരത്തിന് ആശംസ അര്‍പ്പിച്ച് പറയുകയായിരുന്നു. ഐപിഎല്‍ കളിക്കുന്ന മാസങ്ങളാണ് ഏപ്രിലും മേയും. മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും സുപ്രധാന താരങ്ങളില്‍ ഒരാളാണ് ജസ്പ്രീത് ബുംറ.

സ്പോര്‍ട്സ് അവതാരകയായ സഞ്ജന ഗണേഷനെയാണ് ജസ്പ്രീത് ബുംറ വിവാഹം ചെയ്തത്.